ഏഷ്യ കപ്പ് നിശ്ചയിക്കും കോഹ്ലിയുടെ ട്വന്റി ട്വന്റി കരിയർ..
ഏഷ്യ കപ്പ് നിശ്ചയിക്കും കോഹ്ലിയുടെ ട്വന്റി ട്വന്റി കരിയർ..
ഏഷ്യാ കപ്പ് ടി20യ്ക്കുള്ള ഇന്ത്യൻ ടീമിനെ ഓഗസ്റ്റ് എട്ടിന് തിരഞ്ഞെടുക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ടീമുകൾക്ക് തങ്ങളുടെ ടീമംഗങ്ങളുടെ അന്തിമ പട്ടിക അവതരിപ്പിക്കേണ്ട സമയപരിധി ഓഗസ്റ്റ് 8 വരെ നിശ്ചയിച്ചിട്ടുണ്ട്. യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ബിസിസിഐ സെലക്ടർമാർ ഓഗസ്റ്റ് 8 ന് ഉച്ചയ്ക്ക് യോഗം ചേരും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കെ എൽ രാഹുലിന്റെ ഫിറ്റ്നസിന്റെയും വിരാട് കോഹ്ലിയുടെ ഫോമിന്റെയും കാര്യത്തിൽ സെലക്ടർമാർ അങ്ങേയറ്റം ആശങ്കാകുലരാണ്. ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഈ രണ്ട് വിഷയങ്ങളും ചർച്ച ചെയ്യപ്പെടാൻ വളരെയധികം സാധ്യതയുണ്ട്.
"വെർച്വൽ മീറ്റിംഗുകൾ വഴിയാണ് നേരത്തെ സെലക്ടർമാർ ടീമിനെ തിരഞ്ഞെടുത്തിരുന്നത്.എന്നാൽ ഇത്തവണ നേരിട്ട് താരങ്ങളെ കണ്ടുമുട്ടിയതിന് ശേഷമായിരിക്കും ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക.ഏഷ്യ കപ്പിന് മുൻപേ കെ എൽ രാഹുൽ സുഖം പ്രാപിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.ടീമിന് അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള കളിക്കാരനെ ആവശ്യമാണ്".ബസിസിഐ ഒഫീഷ്യൽ കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.
സെലക്ഷൻ കമ്മിറ്റി യോഗം മുംബൈയിൽ ആകും നടക്കുക.ടീം സെലക്ഷന് മുന്നേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പര സെലക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമായിരിക്കും അന്തിമ പട്ടിക സെലക്ടർമാർ പുറത്തു വിടുക.
രാഹുലിന്റെ പരിക്കും കോഹ്ലിയുടെ ഫോം ഇല്ലായ്മയുമാണ് സെലക്ടർ മാർക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കാൻ പോകുന്ന ഘടകങ്ങൾ.ഒക്ടോബറിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്ന വേൾഡ് കപ്പിനുള്ള ടീമും ഏഷ്യ കപ്പ് ടീമും ഏകദേശം ഒന്നാകാനാണ് സാധ്യത.ഏഷ്യ കപ്പ് ഓഗസ്റ്റ് 27 ന് ആരംഭിച്ച് സെപ്റ്റംബർ 11 അവസാനിക്കും.
Our Whatsapp Group
Our Telegram
Our Facebook Page